ടോള്‍ പ്ലാസയില്‍ പിസി ജോര്‍ജിന്റെ അതിക്രമം; ടോള്‍ ബാരിയര്‍ എംഎല്‍എ തകര്‍ത്തു ( വിഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2018 08:51 AM  |  

Last Updated: 18th July 2018 12:02 PM  |   A+A-   |  

pc_george

തൃശ്ശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയുടെ അതിക്രമം. ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ എംഎല്‍എയും സംഘവും ടൊള്‍ പ്ലാസയില്‍ സ്ഥാപിച്ചിരുന്ന സ്‌റ്റോപ്പ് ബാരിയര്‍ തകര്‍ത്തു. 

ബാരിയര്‍ തകര്‍ത്തശേഷം എംഎല്‍എയും കൂട്ടരും ടോള്‍ നല്‍കാതെ കടന്നുപോയി. ഇന്നലെ രാത്രി 11:30യോടെയാണ് സംഭവം. സംഭവത്തെതുടര്‍ന്ന് ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലാസിന് പരാതി നല്‍കി. 

വാഹനത്തില്‍ എംഎല്‍എ എന്ന് രേഖപ്പെടുത്തിയിരുന്നത് കണ്ടിട്ടും ടോള്‍ ജീവനക്കാരന്‍ ബാരിയര്‍ ഉയര്‍ത്തിയില്ലെന്നും താന്‍ ഇറങ്ങിചെന്നിട്ടും ജീവനക്കാരന്‍ മുഖം തിരിച്ചിരിക്കുകയായിരുന്നെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആര് കുറ്റംപറഞ്ഞാലും തനിക്കൊന്നുമില്ലെന്നും താന്‍ ചെയ്തത് ശരിയായ കാര്യമാണെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.