തെന്മല പരപ്പാര്‍ ഡാം ഏതു നിമിഷവും തുറന്നുവിടും: പരിസരത്ത് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് പരിധിയില്‍ കൂടുതല്‍ ഉയരുന്നതിനാല്‍ തെന്മല പരപ്പാര്‍ ഡാം ഏതു നിമിഷവും തുറന്നു വിടും.
തെന്മല പരപ്പാര്‍ ഡാം ഏതു നിമിഷവും തുറന്നുവിടും: പരിസരത്ത് ജാഗ്രതാ നിര്‍ദേശം

കൊല്ലം: ജലനിരപ്പ് പരിധിയില്‍ കൂടുതല്‍ ഉയരുന്നതിനാല്‍ തെന്മല പരപ്പാര്‍ ഡാം ഏതു നിമിഷവും തുറന്നു വിടും. കല്ലടയാറിനു തീരത്തും കനാലിനു ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും മഴ കനത്താല്‍ ഡാം തുറക്കും. 

ഇതുവരെ 114.11 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പുലര്‍ച്ചെ മഴ ശക്തിപ്പെട്ടതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 115.40 മീറ്റര്‍ കഴിയുമ്പോള്‍ മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളൂ. 

അണക്കെട്ടില്‍ എക്കലും മണലും അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ചെറിയ മഴയില്‍ നിറയുകയും വേനലിന്റെ തുടക്കത്തില്‍തന്നെ വരളുകയുമാണു പതിവ്. ഡാമിന്റെ 23 ശതമാനവും മണലും എക്കലുമാണെന്നാണു ജിയോളജിക്കല്‍ സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. അണക്കെട്ടില്‍ നിന്നും എക്കലും മണലും നീക്കം ചെയ്യണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കെഐപി കനാല്‍ വഴി തെന്മല ഡാമില്‍ നിന്നുമാണു വെള്ളം കൊണ്ടുപോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com