സുദേഷ് കുമാര്‍ ഇനി കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപി 

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മകള്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ സ്ഥാനം തെറിച്ച എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു
സുദേഷ് കുമാര്‍ ഇനി കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപി 

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മകള്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ സ്ഥാനം തെറിച്ച എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. സായുധസേനയുടെ ചുമതലയില്‍ നിന്നു നീക്കിയ സുദേഷ് കുമാറിന് അന്നു പകരം നിയമനം നല്‍കിയിരുന്നില്ല. 

ബവ്‌റിജസ് കോര്‍പറേഷന്‍ എംഡിയിയായിരുന്ന എച്ച്.വെങ്കിടേഷിനെ വിജിലന്‍സ് ഐജിയായി നിയമിച്ചു. ഈ സ്ഥാനം ദീര്‍ഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. വെങ്കിടേഷിനു പകരം ഇന്റേണല്‍ സെക്യൂരിറ്റി ഡിഐജി ജി. സ്പര്‍ജന്‍ കുമാറിനെ ബവ്‌റിജസ് കോര്‍പറേഷന്‍ എംഡിയായി നിയമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com