അറിയിപ്പ്: സിവില്‍ പൊലീസ് ഓഫീസര്‍ തസ്തിക പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

ജൂലൈ 22ന് നടക്കാനിരിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 653/2017, 657/2017) പരീക്ഷയുടെ ചിലയിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി
അറിയിപ്പ്: സിവില്‍ പൊലീസ് ഓഫീസര്‍ തസ്തിക പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

തിരുവനന്തപുരം: ജൂലൈ 22ന് നടക്കാനിരിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 653/2017, 657/2017) പരീക്ഷയുടെ ചിലയിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി. 

ആലപ്പുഴ കൊടുപുന്ന ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പരീക്ഷാകേന്ദ്രത്തില്‍ (സെന്റര്‍ നമ്പര്‍3044) പരീക്ഷ എഴുതേണ്ടിയിരുന്ന  രജിസ്റ്റര്‍ നമ്പര്‍ 423103 മുതല്‍ 423302 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ വണ്ടാനം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. 

തിരുവനന്തപുരം വെള്ളനാട് ഉരിയക്കോട് സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (സെന്റര്‍ നമ്പര്‍ 1329, 1330) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 579741 മുതല്‍ 580240 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ പുതുക്കുളങ്ങര ഉഴമലാക്കല്‍ എസ്.എന്‍.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതണം. 

കോട്ടയം കൂരോപ്പട സാന്റാമറിയ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ (സെന്റര്‍ നമ്പര്‍ 3054) പരീക്ഷ എഴുതേണ്ട രജിസ്റ്റര്‍ നമ്പര്‍ 425180 മുതല്‍ 425479 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ കോട്ടയം ലക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. 

കോട്ടയം കടുത്തുരുത്തി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ (സെന്റര്‍ നമ്പര്‍1932) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 716339 മുതല്‍ 716538 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ കോട്ടയം മുട്ടുച്ചിറ സെന്റ് ആഗ്‌നസ് ഹൈസ്‌കൂളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. 

എറണാകുളം കുറ്റിപ്പുഴ െ്രെകസ്റ്റ് രാജ് ഹൈസ്‌കൂളില്‍ (സെന്റര്‍ നമ്പര്‍2104, 2105) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 752955 മുതല്‍ 753354 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ എറണാകുളം വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷ എഴുതണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com