ഇടുക്കി അണക്കെട്ടു നിറയാൻ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്ന് അടി വെള്ളം, വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു

ഇടുക്കി അണക്കെട്ടു നിറയാൻ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്ന് അടി വെള്ളം, വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു
ഇടുക്കി അണക്കെട്ടു നിറയാൻ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്ന് അടി വെള്ളം, വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു

ഇടുക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിലെ സംഭരണ ശേഷി പരമാവധിയിലെത്താൻ 24 അടി കൂടി. ഇപ്പോൾ അണക്കെട്ടി​ലെ ജ​ല​നി​ര​പ്പ് 2378.221 അ​ടിയാണ്. 2.7 അ​ടിയാണ് ഇന്നലെ ഉയർന്നത്. 

ഇടുക്കി അണക്കെട്ടിന്റെ പൂ​ര്‍ണ സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ശ​രാ​ശ​രി മൂ​ന്ന്​ അ​ടി വെ​ള്ളം ദി​വ​സേ​ന ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ഈ നിലയിൽ നീരൊഴുക്കു തുടർന്നാണ് ഒരാഴ്ചയ്ക്കകം തന്നെ ജലനിലരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തുമെന്നാണ് കരുതുന്നത്. 

ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ലെ ഉ​ൽ​പാ​ദ​നം ചൊ​വ്വാ​ഴ്​​ച 4.116 യൂ​നി​റ്റാ​യി ഉ​യ​ര്‍ത്തി. തി​ങ്ക​ളാ​ഴ്ച 2.244 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ 4.6775 ദ​ശ​ല​ക്ഷം യൂ​നി​റ്റും ഉ​ല്‍പാ​ദി​പ്പി​ച്ചു. 

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​യ കു​റ്റ്യാ​ടി, ത​രി​യോ​ട്, പൊ​ന്മു​ടി, ക​ല്ലാ​ര്‍കു​ട്ടി, പൊ​രി​ങ്ങ​ൽ, ലോ​വ​ര്‍ പെ​രി​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് പൂ​ര്‍ണ സം​ഭ​ര​ണ​ശേ​ഷി​യി​ലാ​ണ്. എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലും കൂ​ടി 3054.01 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വെ​ള്ളമുണ്ട്. ആ​കെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 74 ശ​ത​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഈ​സ​മ​യം, സം​സ്ഥാ​ന​ത്തെ ആ​കെ 916.946 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള ജ​ലം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​വ​ര്‍ഷം മൂ​ന്നി​ര​ട്ടി​യോ​ള​മാ​ണ്​ വ​ർ​ധ​ന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com