മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കുമിടയില്‍ എസ്ഡിപിഐയുടെ കൂലിയെഴുത്തുകാരുണ്ട്: എം.എന്‍ കാരശ്ശേരി

മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും പൗരാവരകാശ പ്രവര്‍ത്തകര്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും ഇടയില്‍ അഭിമന്യുവിന്റെ കൊലയാളികളായ എസ്ഡിപിഐക്കാരുടെ കൂലിയെഴുത്തുകാരുണ്ടെന്ന് എം.എന്‍ കാരശ്ശേരി
മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കുമിടയില്‍ എസ്ഡിപിഐയുടെ കൂലിയെഴുത്തുകാരുണ്ട്: എം.എന്‍ കാരശ്ശേരി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും പൗരാവരകാശ പ്രവര്‍ത്തകര്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും ഇടയില്‍ അഭിമന്യുവിന്റെ കൊലയാളികളായ എസ്ഡിപിഐക്കാരുടെ കൂലിയെഴുത്തുകാരുണ്ടെന്ന് എം.എന്‍ കാരശ്ശേരി. സമ്മാനമായും സൗജന്യമായും സല്‍ക്കാരമായുമൊക്കെ കൂലിക്ക് കിട്ടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പരിസ്ഥിതി സമരവും ദളിത് പിന്തുണ സമരവുമൊക്കെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അഭിമന്യൂ വിഷയത്തില്‍ സംഭവം കൂടുതല്‍ ഗൗരവമേറിയത് കൊണ്ടാണ് ഇവര്‍ക്ക് പ്രതിഷേധിക്കാന്‍ സാധിക്കാതിരുന്നത്. മനുഷ്യവകാശവും പൊലീസ് ഗുണ്ടാരാജും പറഞ്ഞ് ഇക്കാര്യത്തില്‍ ഇവര്‍ പ്രതിഷേധത്തിന് തുനിഞ്ഞതാണെന്നും അദ്ദേഹം സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു. 

സ്വന്തം മതത്തിലെ വര്‍ഗീയതയെ എതിര്‍ക്കുകയും മറ്റു മതത്തിലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കൂലിക്കാരുടെ മതേതരത്വമെന്നും കാരശ്ശേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com