പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ചോര്‍ത്തി; വനിതാ പൊലീസ് ഓഫീസറെ സ്ഥലം മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th July 2018 10:57 AM |
Last Updated: 20th July 2018 10:57 AM | A+A A- |

തൃശ്ശൂര്‍: മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരിയെ സ്ഥലം മാറ്റി.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ചോര്‍ത്തി പ്രതിക്ക് നല്‍കിയ സംഭവത്തിലാണ് വനിതാ പൊലീസ് ഓഫീസറായ അഫ്‌സത്തിനെ സ്ഥലം മാറ്റിയത്. തേഞ്ഞിപ്പാലത്തേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് തൃശ്ശൂര്‍ റേഞ്ച് ഐജിയാണ് പുറപ്പെടുവിച്ചത്.
സഹോദരന്‍മാരുടെ മക്കളായ പന്ത്രണ്ടും പതിനാറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവും അയല്‍വാസിയായ യുവാവുമാണ് പീഡിപ്പിച്ചത്. ഇരുവരും ഒളിവിലാണ്.
പീഡനത്തിനിരയായ പന്ത്രണ്ടുവയസ്സുകാരി മഞ്ചേരിയിലെ ചില്‍ഡ്രന്‍ ഹോമിലാണ് കഴിയുന്നത്.പ്രതികളുടെ അടുത്ത ബന്ധുക്കള്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളെയും സാക്ഷിപറയേണ്ട പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.