വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രണ്ടുപേരെ ബന്ദികളാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th July 2018 07:42 PM |
Last Updated: 20th July 2018 07:57 PM | A+A A- |

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് പേരെ ബന്ദിയാക്കി.സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. 900 എന്ന് സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്
മാവോയിസ്റ്റ് സംഘത്തില്‍ നാല് പേര്‍ ഉണ്ടായതായാണ് സൂചന. ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. വയനാട് മേഖലയില്‍ മാവോയിസ്റ്റ് സംഘങ്ങളുടെ സജീവസാന്നിധ്യം ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ തണ്ടര്‍ബോട്ട് ഉള്‍പ്പെടയുള്ള സംഘം മാവോയിസ്റ്റുകള്‍്ക്കായി സജീവമായി തിരച്ചില്‍ നടത്തും
സിപിഐ മാവോയിസ്റ്റ് സംഘടനയായ കബനീദളം ജില്ലയില്‍ സജീവമാണ്. എസ്‌റ്റേറ്റിലെ തൊഴില്‍ നിലപാടുകളെ തുടര്‍ന്നാണ് ബന്ദികളാക്കിയതെന്നാണ് സൂചന. അതേസമയം മാവോയിസ്റ്റുകള്‍ സ്ഥലം വി്ട്ടതായും റിപ്പോര്‍്ട്ടുകള്‍ ഉണ്ട്