കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന്‍ അഭയകേന്ദ്രത്തില്‍ അന്തരിച്ചു

തൃപ്പൂണിത്തുറ കോവിലകം അംഗവും പരിക്ഷിത് തമ്പുരാന്റെ അഞ്ചാം തലമുറയില്‍പെടുന്നയാളുമായ  കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന്‍ (73) അന്തരിച്ചു
കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന്‍ അഭയകേന്ദ്രത്തില്‍ അന്തരിച്ചു

അടൂര്‍: തൃപ്പൂണിത്തുറ കോവിലകം അംഗവും പരിക്ഷിത് തമ്പുരാന്റെ അഞ്ചാം തലമുറയില്‍പെടുന്നയാളുമായ  കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന്‍ (73) അന്തരിച്ചു. അന്ത്യം അടൂരിലെ മഹാത്മ ജനസേവന അഭയകേന്ദ്രത്തിലായിരുന്നു. സ്വത്തുവകകള്‍ അന്യാധീനപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ലോഡ്ജ് മുറിയില്‍ വര്‍ഷങ്ങളായി താമസിച്ച് വരവെ രോഗാതുരനായി മഹാത്മ ജനസേവനകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു. 

മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്ത്യോപചാര ചടങ്ങുകള്‍ക്കായ് മൃതദേഹം ഏറ്റുവാങ്ങുമെന്ന് തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ നിന്നും ബന്ധുക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com