ജസ്‌നയെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ കിട്ടി; വെളിപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍

കിട്ടിയ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അല്‍പ്പംകൂടി സമയം വേണമെന്ന് സര്‍ക്കാര്‍
ജസ്‌നയെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ കിട്ടി; വെളിപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍

ജസ്‌നയെ കുറിച്ച് വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നെതാണ് പൊലീസ് കേന്ദ്രങ്ങള്‍ തന്നെ നല്‍കുന്ന സൂചന. എന്നാല്‍ ജസ്‌നയെ പല സ്ഥലങ്ങളില്‍ നിന്നും കണ്ടെന്നതായി ലഭിക്കുന്ന വാര്‍ത്തകള്‍ അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും പലയിടത്തും കണ്ടുവെന്ന വിവരങ്ങള്‍ ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. 

ജസ്‌നയെ കണ്ടെത്തുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അപകടം എന്തെങ്കിലും സംഭവിച്ചുവോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മറ്റ് സംസ്ഥാനങ്ങളിലെ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹകരണത്തോടെയും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നണ്ട്. 

 ആദ്യഘട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ഇപ്പോഴും ശക്തമാണ്. ആദ്യം കേസ് അന്വേഷിച്ചവര്‍ ഗൗരവമായി എടുക്കാത്തതാണു തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. പ്രത്യേക അന്വേഷണസംഘത്തിനും ഇതേ നിലപാടാണ്.ജസ്‌നയുടെ ആണ്‍ സുഹൃത്തിനെയും അച്ഛനെയും നിരവധി തവണ ചോദ്യം ചെയ്തു. ജസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്നു പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിയായ സഹപാഠിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com