ദിവസവും 24 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഋഷിരാജ് സിങ്; നിയമലംഘകര്‍ക്ക് പിടിവീഴും 

ദിവസവും 24 കിലോമീറ്റര്‍ ദൂരമാണ്  ഋഷിരാജ് സിങ് സൈക്കിള്‍ ചവിട്ടുന്നത്
ദിവസവും 24 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഋഷിരാജ് സിങ്; നിയമലംഘകര്‍ക്ക് പിടിവീഴും 

തിരുവനന്തപുരം:  എന്നും വാര്‍ത്തകളില്‍ നിറയുന്ന മുഖങ്ങളില്‍ ഒരാളാണ് ഋഷിരാജ് സിങ് .നടപടികളില്‍ വ്യത്യസ്ത പുലര്‍ത്തിയാണ് രൂപഭാവങ്ങളില്‍ തന്റെതായ ഒരു ടച്ച് സൃഷ്ടിച്ച ഋഷിരാജ് സിങ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഒടുവില്‍ താന്‍ കൈകാര്യം ചെയ്യുന്ന എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് ഇരുന്നും അദ്ദേഹം ശക്തമായ ഇടപെടല്‍ നടത്തി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല, അദ്ദേഹത്തെ ശ്രദ്ധേയനാകുന്നത്.  ഋഷിരാജ് സിങിന്റെ വര്‍ഷങ്ങളായുളള സൈക്കിള്‍ സവാരിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ദിവസവും 24 കിലോമീറ്റര്‍ ദൂരമാണ്  ഋഷിരാജ് സിങ് സൈക്കിള്‍ ചവിട്ടുന്നത്. ഉദാരശിരോമണി റോഡില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോയിവരും. രണ്ടു ദിശയിലുമായാണ് ഇത്രയും കിലോമീറ്റര്‍ ദൂരം അദ്ദേഹം സഞ്ചരിക്കുന്നത്. സൈക്കിളിങ്ങില്‍ സിങൊരു സിങ്കമാണ് എന്ന് പറഞ്ഞാലും തെറ്റില്ല. 'എത്ര നാളായെന്നു ചോദ്യമരുത്. കാരണം അതു കൈവിരലില്‍ കൂട്ടിയെടുക്കാനാവില്ല. സൈക്കിളായിരുന്നു എന്റെ ജീവിതം.. സ്‌കൂള്‍ നാളുകള്‍ മുതല്‍ ജീവിതത്തിന്റെ ഭാഗം' മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

'ചില ബൈക്കുകാര്‍ ഓവര്‍ സ്പീഡിലായിരിക്കും. ചിലര്‍ക്കു ഹെല്‍മറ്റുണ്ടാകില്ല. നമ്പര്‍ നോട്ടുചെയ്തു ട്രാഫിക്കില്‍ അറിയിക്കും. അവര്‍ ഫൈനൊക്കെ ഈടാക്കുന്നുണ്ട്.' സൈക്കിള്‍ യാത്രയ്ക്കിടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഋഷിരാജ് സിങ് പറഞ്ഞു.  അതുകൊണ്ട ഫ്രീക്കന്‍മാരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com