നീനുവിന് മാനസിക രോഗമില്ലെന്ന് കോടതി, മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കേണ്ടതില്ല; ചാക്കോയുടെ ഹര്‍ജി കോടതി തള്ളി

കെവിന്റെ ഭാര്യ നീനുവിന്റെ മനോനില പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി
നീനുവിന് മാനസിക രോഗമില്ലെന്ന് കോടതി, മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കേണ്ടതില്ല; ചാക്കോയുടെ ഹര്‍ജി കോടതി തള്ളി


കോട്ടയം: കെവിന്റെ ഭാര്യ നീനുവിന്റെ മനോനില പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. ഏറ്റമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയണ് പിതാവ് ചാക്കോയുടെ ആവശ്യം തള്ളിയത്. മാനസികരോഗത്തിന് ചികിത്സ നേടിയില്ലെന്ന നീനുവിന്റെ മൊഴിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് മനോരോഗമുണ്ടെന്ന് വാദം കോടതി തള്ളിയത്. നീനുവിന്റെ മനോനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കേണ്ടതില്ലെനും കോടതി വ്യക്തമാക്കി. 

കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്ന് പറഞ്ഞിരുന്നതിന് പിന്നാലെ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ പേര്‍ മനോരോഗികളാണെന്നും പ്രതിഭാംഗം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഭാഗത്തിന്റെ ഈ നീക്കം

നീനുവിന്റെ അമ്മ രഹ്‌ന മാനസിക രോഗിയാണെന്ന് കേസിെന്റ തുടക്കത്തിലേ വെളിപ്പെടുത്തിയിരുന്നു. രഹ്?
നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസിക രോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന്‍ ഇവരില്‍ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കി. രഹ്‌നയെയും അമ്മയെയും ചികിത്സിച്ച പുനലൂരിലെ ആശുപത്രിയില്‍നിന്നുള്ള ചികിത്സ രേഖകളാണ് ഹാജരാക്കിയത്.

രഹ്‌നയുടെ അടുത്ത ബന്ധുവിനെ തിരുവനന്തപുരം പേരൂര്‍കടയില്‍ ചികിത്സിച്ചതിന്റെ രേഖകളും ഹാജരാക്കി. നീനുവിനെ കൗണ്‍സലിങിന് വിധേയയാക്കിയതായി തിരുവനന്തപുരത്തെ ഡോ. വൃന്ദ നേരേത്ത കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രഹ്‌നയുടെ ഒരു സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇയാള്‍ക്കും മനോരോഗം ഉണ്ടായിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com