ബിജുപ്രഭാകറും ശിശുക്ഷേമസമിതിയും വൈരാഗ്യം തീര്‍ക്കുന്നു; ഒരും തെറ്റും ചെയ്തിട്ടില്ലെന്ന് ജോസ് മാവേലി

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സാമൂഹ്യക്ഷേമ ഡയറക്ടര്‍ ബിജുപ്രഭാകറും ശിശുക്ഷേമസമിതിയും തന്നോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും ജോസ് മാവേലി
ബിജുപ്രഭാകറും ശിശുക്ഷേമസമിതിയും വൈരാഗ്യം തീര്‍ക്കുന്നു; ഒരും തെറ്റും ചെയ്തിട്ടില്ലെന്ന് ജോസ് മാവേലി

കൊച്ചി: കൊച്ചി ജനസേവാ ശിശുഭവനില്‍ പീഡനം നടന്ന കാര്യത്തില്‍ തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് ജോസ് മാവേലി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സാമൂഹ്യക്ഷേമ ഡയറക്ടര്‍ ബിജുപ്രഭാകറും ശിശുക്ഷേമസമിതിയും തന്നോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും ജോസ് മാവേലി പറഞ്ഞു. 

സത്യത്തിനും നീതിക്കും വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. യാതൊരും തെറ്റും ചെയ്തിട്ടില്ല. ഏതൊരു കുട്ടിയ എന്തോ ചെയ്‌തൊക്കെയെന്ന് പറഞ്ഞുകേട്ടതല്ലാതെ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും പരാതിയെ പറ്റി അറിയില്ലായിരുന്നെന്നും ജോസ് മാവേലി  പറഞ്ഞു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും ജോസ് മാവേലി പറഞ്ഞു.

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെയും കമ്പ്യൂട്ടര്‍ അധ്യാപകനായ റോബിനെയും വെള്ളിയാഴ്ച വൈകീ്ട്ട് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ പീഡനവിവരം മറച്ചുവെച്ചതിന്റെ പേരിലാണ് ജോസ് മാവേവിയെ അറസ്റ്റ് ചെയ്ത്. പോക്‌സോ വകുപ്പ് പ്രകാരമാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത് 

ആലുവ ജനസേവ ശിശുഭവനില്‍ ജീവനക്കാര്‍ക്കെതിരെ  പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടിരുന്നു. അശ്ലീലവീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതായും  കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ജനസേവ ശിശുഭവനില്‍ അനധികൃതമായി കുട്ടികളെ താമസിപ്പിച്ചു, മതിയായ രേഖകള്‍ ഇല്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി സാമൂഹ്യനീതിവകുപ്പ് സ്ഥാപനം ഏറ്റെടുത്തിരുന്നു. ജീവന് തന്നെ അപകടകരമായ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളാണ് ശിശുഭവനില്‍ നേരിടേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com