മഴവെള്ളപ്പാച്ചിലിൽ ഒലിച്ചത് 3000 കിലോമീറ്റർ റോഡ്; അറ്റകുറ്റപ്പണിക്കായി കിലോമീറ്ററിന് ഒരു കോടി വീതം വേണമെന്ന് പൊതുമരാമത്തുവകുപ്പ്

മഴവെള്ളപ്പാച്ചിലിൽ ഒലിച്ചത് 3000 കിലോമീറ്റർ റോഡ്; അറ്റകുറ്റപ്പണിക്കായി കിലോമീറ്ററിന് ഒരു കോടി വീതം വേണമെന്ന് പൊതുമരാമത്തുവകുപ്പ്
മഴവെള്ളപ്പാച്ചിലിൽ ഒലിച്ചത് 3000 കിലോമീറ്റർ റോഡ്; അറ്റകുറ്റപ്പണിക്കായി കിലോമീറ്ററിന് ഒരു കോടി വീതം വേണമെന്ന് പൊതുമരാമത്തുവകുപ്പ്

കൊച്ചി: കാലവർഷ പെയ്ത്തിൽ സംസ്ഥാനത്ത് തകർന്നത് 3000 കിലോമീറ്റർ റോഡെന്ന്‌ പിഡ്ബ്ല്യുഡി. അറ്റകുറ്റപ്പണിക്ക് 3000 കോടിരൂപ അനുവദിക്കണമെന്ന് പൊതുമരാമത്തുവകുപ്പ് ധനവകുപ്പിനോടാവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും നിന്നുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വയ്ക്കും. 

തകര്‍ത്തുപെയ്ത കാലവര്‍ഷം ഒഴുക്കികൊണ്ടുപോയത് സംസ്ഥാനത്തെ റോഡുകള്‍ കൂടിയാണ്.  പലയിടത്തും  റോഡ് എന്നത് സങ്കൽപ്പമായി. 3000 കിലോമീറ്റര്‍ റോഡിനെങ്കിലും അറ്റകുറ്റപ്പണി വേണമെന്നാണ് പ്രാഥമിക കണക്ക്. കിലോമീറ്ററിന് ഒരുകോടിവച്ച് മൂവായിരം കോടിരൂപ .  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാശനഷ്ടം കൂടുതല്‍. തൃശൂര്‍–വടക്കഞ്ചേരി അടക്കം ദേശീയപാതകളില്‍ കുഴികളായിട്ടുണ്ട്. ആലപ്പുഴ–ചങ്ങനാശേരി എ.സിറോഡിലും കാര്യമായ അറ്റകുറ്റപ്പണിവേണം. 12 വര്‍ഷത്തിനിടയില്‍ ഇത്രകനത്ത നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് പൊതുമരാമത്തുവകുപ്പ് പറയുന്നത്.

കുഴിയടക്കലിന് നേരത്തെ അനുവദിച്ചതുക ഇനി ഉപയോഗിക്കാനാവില്ല. ചെറുകുഴികളെല്ലാം കഴിഞ്ഞ ഒരാഴ്ചകൊണ്ട് വലുതായതിനാല്‍ എസ്റ്റിമേറ്റ് മാറും. ഇതിന്റെ കണക്കെടുപ്പും പുരോഗമിക്കുകയാണ്.  പ്ലാന്‍ ഫണ്ടില്‍ അറ്റകുറ്റപ്പണിക്കായി നീക്കിവച്ചിരിക്കുന്ന തുകവച്ച് ജോലികള്‍ ആരംഭിക്കാനാണ് ധനവകുപ്പ് നിര്‍ദേശം. ഓണത്തിനുമുമ്പെങ്കിലും അത്യാവശ്യം പണികള്‍  തീര്‍ക്കേണ്ടതിനാല്‍ എത്രയും വേഗം ബാക്കി ഫണ്ടും അനുവദിക്കണമെന്നാണ് മരാമത്തുവകുപ്പിന്റെ ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com