ആലപ്പുഴയിൽ രണ്ട് യുവാക്കൾ പാലത്തിൽ നിന്ന്‌ ചാടി; അ​ഗ്നിശമന സേന തെരച്ചിൽ തുടരുന്നു

പാലത്തിൽ നിന്നും താഴേക്ക് ചാടിയ രണ്ട് യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു.
ആലപ്പുഴയിൽ രണ്ട് യുവാക്കൾ പാലത്തിൽ നിന്ന്‌ ചാടി; അ​ഗ്നിശമന സേന തെരച്ചിൽ തുടരുന്നു

ആലപ്പുഴ: പാലത്തിൽ നിന്നും താഴേക്ക് ചാടിയ രണ്ട് യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു. അരൂർ കുമ്പളം പാലത്തിൽ നിന്ന് താഴേക്ക് ചാടിയ താമരക്കുളം വീട്ടിൽ സത്യന്റെ മകൻ നിഖിലിനേയും (24) തൈക്കാട്ടുശേരി പാലത്തിൽ നിന്ന് ചാടിയ ആലുങ്കൽ പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ രാഹുലിന് (22) വേണ്ടിയുമാണ് തെരച്ചിൽ നടക്കുന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുമ്പളം പാലത്തിൽ നിന്ന് നിഖിൽ ചാടിയത്. ഇയാളെ കണ്ടെത്തുന്നതിനായി അരൂർ അഗ്നിശമന സേനയിലെ മുങ്ങൽവിദഗ്ദർ തെരച്ചിൽ തുടങ്ങി. നിഖിൽ ഉപയോഗിക്കുന്ന ബൈക്ക് പാലത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

തുറവൂർ – പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തിൽനിന്ന് രാത്രി ഏഴരയോടെയാണ് രാഹുൽ ചാടിയത്. കുത്തിയതോട് പൊലീസും ചേർത്തലയിൽ നിന്നുള്ള അഗ്നിശമന സേനയും തെരച്ചിൽ നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com