നോവലിസ്റ്റ് ഹരീഷ് മീശ വടിച്ചു; ഇത് നീതിയുടെ വിജയമെന്ന് ഹിന്ദു ഐക്യവേദി നേതാവ്

ഹിന്ദുസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത് നീതിയുടെ വിജയമാണെന്ന് ഹിന്ദു ഐക്യവേദിയുടെ നേതാവ്
നോവലിസ്റ്റ് ഹരീഷ് മീശ വടിച്ചു; ഇത് നീതിയുടെ വിജയമെന്ന് ഹിന്ദു ഐക്യവേദി നേതാവ്

കൊച്ചി: ഹിന്ദുസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത് നീതിയുടെ വിജയമാണെന്ന് ഹിന്ദു ഐക്യവേദിയുടെ നേതാവ്. പ്രതികരണം കൊടുങ്കാറ്റായി മാറുന്നതിന് മുന്‍പേ നോവലിസ്റ്റ് ഹരീഷ് മീശ വടിച്ചെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇതുപോലെ നല്ലരീതിയില്‍ ഹിന്ദുക്കള്‍ ഉണര്‍ന്നു പ്രതികരിച്ചാല്‍ ഇനി ഒരുത്തനും ഇതുപോലുള്ള തൊട്ടിയുമായി നോവാലാണെന്നും പറഞ്ഞുവരില്ലെന്നും ഒരു മാധ്യമവും പ്രസിദ്ധീകരിക്കില്ലെന്നും പോസ്റ്റിന് പിന്തുണയുമായി പ്രവര്‍ത്തകരും രംഗത്തെത്തി.

നോവല്‍ പിന്‍വലിച്ചത് കൊണ്ട് മാത്രം ഇ വിഷയം അവസാനിപ്പിക്കാന്‍ കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് മാതൃഭൂമിയെ മനസിലാക്കി കൊടുക്കുവാന്‍ നമുക്ക് കഴിയണം.മുമ്പ് ഇതേ പോലെയുണ്ടായ വിഷയത്തില്‍ മറ്റൊരു കൂട്ടരോട് ചെയ്തതു പോലെ തെറ്റ് ചെയ്തവനും പബ്ലിഷ് ചെയ്തവനും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പു പറയുന്നത് വരെ പ്രക്ഷോഭം തുടരുക തന്നെ വേണമെന്നാണ് ഒരു അനുയായിയുടെ പ്രതികരണം. 

മാതൃഭൂമി ആധ്യാത്മിക പുസ്തകോത്സവം ഹിന്ദുഐക്യവേദിക്കാര്‍ കയ്യേറിയിരുന്നു. ഈ നടപടിക്ക് ആര്‍വി ബാബു പിന്തുണ അറിയിച്ചിരുന്നു. ആളമുട്ടിയാല്‍ ഇങ്ങനെയുണ്ടാകുമെന്നായിരുന്നു ബാബുവിന്റെ പ്രതികരണം.

ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ്  എഴുത്തുകാരന്‍ എസ് ഹരീഷ് നോവല്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവലാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എസ്.ഹരീഷ് പിന്‍വലിച്ചത്.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ഹിന്ദുഐക്യവേദി ഉള്‍പ്പടെയുള്ള പരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com