പുറത്തുനില്‍ക്കുന്നവര്‍ അകത്തേക്ക് ! : എല്‍ഡിഎഫ് വിപുലീകരണത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി, നേതൃയോഗം വ്യാഴാഴ്ച

ആരെയൊക്കെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം വ്യാഴാഴ്ച ചേരുന്ന എൽഡിഎഫ് യോ​ഗം വിശദമായി ചർച്ച ചെയ്യും
പുറത്തുനില്‍ക്കുന്നവര്‍ അകത്തേക്ക് ! : എല്‍ഡിഎഫ് വിപുലീകരണത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി, നേതൃയോഗം വ്യാഴാഴ്ച

തിരുവനന്തപുരം : ഇടതുമുന്നണി വിപുലീകരിക്കുന്നു. എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ധാരണയായി. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേരും. ആരെയൊക്കെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കാല്‍നൂറ്റാണ്ടായി ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഐഎന്‍എല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുചേരിയിലേക്ക് ചേക്കേറിയ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്, ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഇടക്കാലത്ത് ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിയ എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് മുന്നണി പ്രവേശനം കാത്തിരിക്കുന്നത്. 

ഇടതുമുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളെ മുന്നണിയില്‍ പ്രവേശിപ്പിച്ച് മുന്നണി വിപുലീകരിക്കാനാണ് സിപിഎം യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ ഇക്കാര്യത്തില്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ട്. ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് നേരത്തെ ചില ഭിന്നാഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. വ്യാഴാഴ്ചത്തെ ചര്‍ച്ചയോടെ ഏതൊക്കെ പാര്‍ട്ടികള്‍ മുന്നണിയുടെ ഭാഗമാകുമെന്ന് തീരുമാനമാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. നേരത്തെ പിസി ജോര്‍ജ് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com