മതവര്‍ഗീയ വാദികള്‍ക്ക് കീഴടങ്ങുന്ന സാഹചര്യം അംഗീകരിക്കാനാകില്ല; ഹരീഷിന് പിന്തുണയുമായി കഥാക്യാമ്പ്

മതവര്‍ഗീയ വാദികള്‍ക്ക് കീഴടങ്ങുന്ന സാഹചര്യം അംഗീകരിക്കാനാകില്ല; ഹരീഷിന് പിന്തുണയുമായി  കഥാക്യാമ്പ്
മതവര്‍ഗീയ വാദികള്‍ക്ക് കീഴടങ്ങുന്ന സാഹചര്യം അംഗീകരിക്കാനാകില്ല; ഹരീഷിന് പിന്തുണയുമായി കഥാക്യാമ്പ്

കൊച്ചി: മതവര്‍ഗീയ വാദികളുടെ ഭീഷണിയെ തുടര്‍ന്ന് മീശ നോവല്‍ പിന്‍വലിക്കേണ്ട വന്ന എഴുത്തുകാരന്‍ ഹരീഷിന് പിന്തുണയുമായി എഴുത്തുകാരുടെ കൂട്ടായ്മ. സമകാലിക മലയാളം വാരികയും സമസ്തകേരളസാഹിത്യപരിഷത്തും സംയുക്തമായി സംഘടിപ്പിച്ച കഥാക്യാമ്പിലാണ് നോവലിസ്റ്റ് ഹരീഷിന് പിന്തുണയുമായി യുവസാഹിത്യകാരന്‍മാരും ക്യാമ്പംഗങ്ങളും രംഗത്തെത്തിയത്. ഇതിനെതിരെ ക്യാമ്പില്‍ ഗൗരവമായ ചര്‍ച്ചയും പ്രതിഷേധവുമാണ് ഉയര്‍ന്നത്

നോവല്‍ പിന്‍വലിക്കാന്‍ ഇടയായ സാഹചര്യം ആവിഷ്‌കാരത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. ഇതിനെതിരെ പ്രതിരോധം ഉയര്‍ന്നുവരണം. മതവര്‍ഗീയ വാദികള്‍ക്ക് എഴുത്തുകാര്‍ക്ക് കീഴടങ്ങി കൊടുക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും എഴുത്തുകാരായ സുസ്‌മേഷ് ചന്ദ്രോത്ത്, ഫ്രാന്‍സിസ് നെറോണ. എന്‍ പ്രദീപ് കുമാര്‍. സി ഗണേഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു

ഹിന്ദുസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മീശ എന്ന നോവല്‍ ഹരീഷ് പിന്‍വലിച്ചത്.അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍. നോവല്‍ മാതൃഭൂമി അഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ  സമൂഹമാധ്യമങ്ങളില്‍ ഹരീഷിനെയും കുടുംബാംഗങ്ങളെയും  പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിക്കാനുള്ള ഹരീഷിന്റെ തീരുമാനം ഉണ്ടായത്

സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്.ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടരുകയാണ്. ഹരീഷിന്റെ  ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സംഘികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com