മഴക്കെടുതി: 80 കോടി അനുവദിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

കനത്തമഴയില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു
മഴക്കെടുതി: 80 കോടി അനുവദിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

കൊച്ചി: കനത്തമഴയില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തില്‍ എത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, 1000 കോടി രൂപ ചോദിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. 220 കോടി കാര്‍ഷിക മേഖലയ്ക്ക് മാത്രമായി അനുവദിക്കണം. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാലോചിതമായ പരിഷ്‌കരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക. കൊച്ചിയില്‍ നിന്ന് സംഘം ഹെലികോപ്ടറില്‍ ആലപ്പുഴയിലെ കോമളപുരത്തെത്തും. തുടര്‍ന്നു കുട്ടനാട് മേഖലയിലെ കുപ്പപ്പുറത്തേക്കു പോകും. കോട്ടയം ജില്ലയിലെ ചെങ്ങളം, ഇറഞ്ഞാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ദുരന്ത പ്രദേശങ്ങളും സന്ദര്‍ശിക്കും. വൈകിട്ട് നെടുമ്പാശേരി വിമാനത്താവളം വഴി ഡല്‍ഹിക്കു മടങ്ങും വി എസ് സുനില്‍കുമാര്‍ കേന്ദ്രമന്ത്രിയെ അനുഗമിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com