മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഇന്ന് കേരളത്തില്‍ 

കനത്തമഴയില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍കണ്ട് വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു അടങ്ങുന്ന കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും
മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഇന്ന് കേരളത്തില്‍ 

കൊച്ചി: കനത്തമഴയില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍കണ്ട് വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു അടങ്ങുന്ന കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. രാവിലെ ഒന്‍പതുമണിയോടെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

വ്യോമയാന ഹെലിക്കോപ്ടറില്‍ ആലപ്പുഴയിലെത്തുന്ന സംഘം ബോട്ടുമാര്‍ഗ്ഗം കുട്ടനാട്ടിലെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് കോട്ടയത്തും വൈകിട്ട് നാലരയോടെ കൊച്ചി ചെല്ലാനത്തും സന്ദര്‍ശനം നടത്തും. സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും കേന്ദ്രസംഘം മടങ്ങുക.

കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കെ ആര്‍ ജയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും കിരണ്‍ റിരജ്ജജുവിനൊപ്പമുണ്ടാവും. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, ജി സുധാകരന്‍ എന്നിവരും സംഘത്തോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com