മഴതുണച്ചു, അടിവസ്ത്ര വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന

മണ്‍സൂണില്‍ ആദ്യമായാണ് അടിവസ്ത്രവില്‍പ്പന ഇത്രയേറെ ഉയരുന്നത്
മഴതുണച്ചു, അടിവസ്ത്ര വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന


കൊച്ചി: കാലവര്‍ഷം തുണച്ചത് അടിവസ്ത്രവിപണിയെ. ജൂണ്‍മാസത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മണ്‍സൂണില്‍ ആദ്യമായാണ് അടിവസ്ത്രവില്‍പ്പന ഇത്രയേറെ ഉയരുന്നത്

സാധാരണ മെയ് അവസാന അഴ്ചയും ജൂണ്‍ ആദ്യവാരവുമായി കുട്ടികളുടെ അടിവസ്ത്രവില്‍പ്പനയില്‍ വര്‍ധന ഉണ്ടാകാറുണ്ട്. മഴവര്‍ധിക്കുമ്പോള്‍ മുതിര്‍ന്നവരുടെ അടിവസ്ത്രവില്‍പ്പനയില്‍ പത്ത് ശതമാനം വര്‍ധന ഉണ്ടാകും.എന്നാല്‍ ഇത്തവണ വലിയ രീതിയില്‍ വില്‍പ്പനയുണ്ടായെന്നും അത് ജൂലായ് മൂന്നാം വാരത്തിലും തുടരുകയാണെന്ന് ടെക്‌സ്റ്റെല്‍ ഉടമകള്‍ പറയുന്നു.

കഴിഞ്ഞ മണ്‍സൂണിനെക്കാള്‍ 30 ശതമാനത്തിലധികം  അടിവസ്ത്രമെങ്കിലും വിറ്റുപോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടിവസ്ത്രവിപണിയിലെ രാജ്യത്തെ ഒന്നാമത്തെ ബ്രാന്റ് കേരളത്തില്‍ ഒരുവര്‍ഷം ഏകദേശം 1100 കോടി രൂപയുടെ വില്‍പ്പന നടക്കുന്നു. സംസ്ഥാനത്തെ വന്‍കിട ഷോറുമുകളില്‍ എല്ലാ ബ്രാന്റുകളും ചേര്‍ന്ന് ഒരുദിവസം  മൂന്ന് ലക്ഷം രൂപയുടെ വില്‍പ്പന നടത്തുന്നു. 

സ്ത്രീകളുടെ അടിവസ്ത്രമാണ് മറ്റ്  സീസണുകളില്‍ കൂടുതല്‍ വില്‍ക്കുന്നത്. എന്നാല്‍ മണ്‍സൂണില്‍ മാത്രം പുരുഷമേധവിത്തമുണ്ട്. കൂടുതല്‍ പാളികള്‍  ഉള്ളതിനാല്‍ അവ ഉണങ്ങികിട്ടാന്‍ വൈകികിട്ടുന്നതിനാലാണ് ഈ സീസണില്‍ പുരുഷ അടിവസ്ത്ര വില്‍പ്പന കൂടുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com