'മീശ' ആള്‍ക്കൂട്ടക്‌കൊലയ്ക്ക് ഇരയായിരിക്കുന്നു; ഇപ്പോഴുണരുന്നില്ലെങ്കില്‍ ഇനിയില്ല

എന്റെ നാട്ടിലെ  പ്രതിഭാസമ്പന്നനായ എഴുത്തുകാരില്‍ ഒരാള്‍ എസ്.ഹരീഷിന്റെ ആദ്യനോവല്‍ 'മീശ' ആള്‍ക്കൂട്ടക്‌കൊലയ്ക്ക് ഇരയായിരിക്കുന്നു. ഇപ്പോഴുണരുന്നില്ലെങ്കില്‍  ഇനിയില്ല
'മീശ' ആള്‍ക്കൂട്ടക്‌കൊലയ്ക്ക് ഇരയായിരിക്കുന്നു; ഇപ്പോഴുണരുന്നില്ലെങ്കില്‍ ഇനിയില്ല

കൊച്ചി: എന്റെ നാട്ടിലെ  പ്രതിഭാസമ്പന്നനായ എഴുത്തുകാരില്‍ ഒരാള്‍ എസ്.ഹരീഷിന്റെ ആദ്യനോവല്‍ 'മീശ' ആള്‍ക്കൂട്ടക്‌കൊലയ്ക്ക് ഇരയായിരിക്കുന്നു. ഇപ്പോഴുണരുന്നില്ലെങ്കില്‍ ഇനിയില്ലെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ്  പ്രമോദ് രാമന്‍ പിന്തുണയറിയിച്ചത്. 

ഹിന്ദുസംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മീശ എന്ന നോവല്‍ ഹരീഷ് പിന്‍വലിച്ചത്.അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍. നോവല്‍ മാതൃഭൂമി അഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ  സമൂഹമാധ്യമങ്ങളില്‍ ഹരീഷിനെയും കുടുംബാംഗങ്ങളെയും  പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിക്കാനുള്ള ഹരീഷിന്റെ തീരുമാനം ഉണ്ടായത്


സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്.ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടരുകയാണ്. ഹരീഷിന്റെ  ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സംഘികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com