മോദി സന്ദര്‍ശനം: സര്‍വകക്ഷി സംഘത്തില്‍ നിന്ന് കണ്ണന്താനത്തെ വെട്ടിയത് ബിജെപി സംസ്ഥാന നേതൃത്വം 

പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്ന് പോയ സര്‍വകക്ഷി സംഘത്തില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി സംസ്ഥാന നേതൃത്വം ഒഴിവാക്കുകയായിരുന്നുവെന്ന് സൂചന
മോദി സന്ദര്‍ശനം: സര്‍വകക്ഷി സംഘത്തില്‍ നിന്ന് കണ്ണന്താനത്തെ വെട്ടിയത് ബിജെപി സംസ്ഥാന നേതൃത്വം 

തിരുവനന്തപുരം: പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്ന് പോയ സര്‍വകക്ഷി സംഘത്തില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി സംസ്ഥാന നേതൃത്വം ഒഴിവാക്കുകയായിരുന്നുവെന്ന് സൂചന. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തന്നെ കാണാന്‍ എത്തിയ സര്‍വക്ഷി സംഘത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതെന്ന് ആരാഞ്ഞ പ്രധാനമന്ത്രി കണ്ണന്താനവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തെ സര്‍വക്ഷി സംഘത്തില്‍ നിന്നും  ബിജെപി സംസ്ഥാന നേതൃത്വം ഒഴിവാക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയത് എ.എന്‍ രാധാകൃഷ്ണന്റെ പേരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വെളിപ്പെടുത്തി. ബി.ജെ.പി നല്‍കിയ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേരില്ലായിരുന്നു. പകരം എ.എന്‍ രാധാകൃഷ്ണന്റെ പേരാണുണ്ടായിരുന്നത്. കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കാനം ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പിക്കുള്ളിലെ പ്രശ്‌നങ്ങളാണോ കണ്ണന്താനത്തെ ഒഴിവാക്കാന്‍ കാരണമെന്ന ചോദ്യത്തിന് സ്വാഭാവികമായും അതായിരിക്കാമെന്നും കാനം മറുപടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com