സംഘപരിവാര്‍ വിശ്വാസികളുടെ മൊത്തക്കച്ചവടക്കാരാകേണ്ട; മീശയ്ക്ക് പിന്തുണയുമായി എഐവൈഎഫ്

ഹിന്ദു വര്‍ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടിവന്ന എസ്.ഹരീഷിന് പിന്തുണയുമായി എഐവൈഎഫ്
സംഘപരിവാര്‍ വിശ്വാസികളുടെ മൊത്തക്കച്ചവടക്കാരാകേണ്ട; മീശയ്ക്ക് പിന്തുണയുമായി എഐവൈഎഫ്

തിരുവനന്തപുരം: ഹിന്ദു വര്‍ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടിവന്ന എസ്.ഹരീഷിന് പിന്തുണയുമായി എഐവൈഎഫ്. എസ്.ഹരീഷ് എഴുതിയ മീശ എന്ന നോവലിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തക്കാരനെ ഭീഷണിപ്പെടുത്താനും നോവല്‍ പ്രസീദ്ധീകരിച്ച ആഴ്ചപ്പതിപ്പിന് നേരെയും ഉണ്ടായ ഭീഷണിയെ തുടര്‍ന്ന് നോവല്‍ നിറുത്തിവയ്ക്കാന്‍ എഴുത്തക്കാരന് തീരുമാനിക്കേണ്ടി വന്നിരിക്കുന്നു.സംഘപരിപാറിന്റെ ഇത്തരം ഭീഷണിക്കെതിരെ കലഹം നടത്താന്‍ സാംസ്‌ക്കാരിക കേരളം ഒന്നിച്ച് അണിനിരക്കണമെന്ന് എഐ വൈഎഫ് സംസ്ഥാന പ്രസിഡന്റ്് ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

നോവലിനകത്ത് ഒരു കഥാപാത്രം നടത്തുന്ന പരാമാര്‍ശത്തിന്റെ പേരില്‍ വിശ്വാസികളുടെ മൊത്തക്കച്ചവടക്കാരായി രംഗത്തുവന്ന സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത് അവരുടെ ഫാസിസ്റ്റ് അജണ്ട തന്നെയാണ്. ഭീഷണിപ്പെടുത്തക, കടന്നാക്രമിക്കുക, പിന്‍വലിപ്പിക്കുക/പിന്‍മാറ്റുക എന്ന തന്ത്രം വീണ്ടും ഒരിക്കല്‍ക്കൂടി അവര്‍ പയറ്റുകയാണ്. ഇത് തന്നെയാണ് പെരുമാള്‍ മുരുകന് നേരെ നടന്നത്. ഇത് തന്നെയാണ് എം.ടിയ്ക്ക് നേരെയും ഡോ: എം.എം ബഷീറിന് നേരെയും നടന്നത്.

ഇന്ത്യയിലെ എഴുത്തുക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ചരിത്രകാരന്മാര്‍ക്കും എതിരെ അവരുടെ വായടപ്പിക്കാനും നാവരിയാനും ജീവനെടുക്കാനും സംഘപരിവാറിന് ഒട്ടും മടിയില്ല. അവരുടെ ജനാധിപത്യവിരുദ്ധമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരായ നിലപാടിന്റെ കേരള പതിപ്പാണ് എഴുത്തുകാരന്‍ എസ്.ഹരീഷിന് നേരെ ഉണ്ടായ ഭീഷണി. സംഘപരിവാര്‍ ഭീഷണക്ക് വഴങ്ങി നോവല്‍ പിന്‍വലിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. എഴുത്തുകാരന്‍ ഹരീഷിനും നോവല്‍ പ്രസിദ്ധികരിച്ച ആഴ്ചപതിപ്പിന്നും പിന്തുണ അറിയിക്കുന്നുവെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com