ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒൻപത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2018 02:11 AM |
Last Updated: 21st July 2018 04:00 AM | A+A A- |

പ്രതീകാത്മക ചിത്രം
ആലുവ: അമ്മ ആഹാരം നൽകുന്നതിനിടെ ശ്വാസതടസമുണ്ടായി ഒൻപത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. ആലുവ തായിക്കാട്ടുകര മട്ടുമ്മൽ പുള്ളിക്കപ്പറമ്പിൽ അജ്മലിന്റെ മകൻ അയാൻ ആണു മരിച്ചത്.
ഇന്നലെ ഉച്ചയോടെ അമ്മ സബിത കുറുക്ക് നൽകുമ്പോൾ ശിരസിൽ കയറി ശ്വാസതടസമുണ്ടാകുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ അജ്മൽ ഷാർജയിൽ റീം അൽഫല ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനാണ്.