സിനിമാസ്റ്റൈലില്‍ കേരളാ പൊലീസിനെ ആക്രമിച്ച് തമിഴ്‌നാട് ഗുണ്ടാസംഘം; പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 22nd July 2018 05:00 PM |
Last Updated: 22nd July 2018 05:00 PM | A+A A- |
ചെന്നൈ; സിനിമാസ്റ്റൈലില്‍ കേരളാ പൊലീസിനെ ആക്രമിച്ച് തമിഴ്‌നാട് ഗുണ്ടാസംഘം. ചെന്നൈ കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതിയെയാണ് പൊലീസിനെ അക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ഉച്ചയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിച്ച് പ്രതി മഹാരാജനാണ് രക്ഷപ്പെട്ടത്.
പലിശയിടപാടുമായി ബന്ധപ്പെട്ട് പള്ളുരുത്തി പൊലിസാണ് മഹാരാജനെ കസ്റ്റഡിയിലെടുത്തത്. നാല് വാഹനങ്ങളിലായി എത്തിയ സംഘം പൊലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തുകായിരുന്നു