'ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു' ; നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല

ഭീഷണിയെത്തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിയ എസ് ഹരീഷിന്റെ 'മീശ' നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക
'ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു' ; നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം : ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് 'മീശ' നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ മൗനം ദുരൂഹമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ജി സുധാകരന്‍ നോവലിസ്റ്റ് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുത്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

അതിനിടെ ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിയ എസ് ഹരീഷിന്റെ 'മീശ' നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരുമെന്നും സമകാലിക മലയാളം വാരിക, പത്രാധിപ സമിതി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com