ഇനി ന്യൂസ് റൂമുകളെയും ട്രാന്‍സ്ജന്‍ഡേഴ്‌സ് നിയന്ത്രിക്കും; വാര്‍ത്താ അവതാരകരായി സ്വീറ്റിയും ആയിഷയും
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd July 2018 05:19 PM |
Last Updated: 23rd July 2018 05:19 PM | A+A A- |
കൊച്ചി മെട്രോ ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ സജീവ സാന്നിധ്യമായ ട്രാന്‍സ്ജന്‍ഡേഴ്‌സ് ഇനി വാര്‍ത്താ അവതാരകരായി മിനിസ്‌ക്രീനില്‍. ജീവന്‍ ടിവിയിലാണ് ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്‌സ് വാര്‍ത്താ അവതാരകര്‍ ആവുന്നത്. ചാനലിലെ ആഴ്ചവട്ടം പരിപാടിയിലാണ് ഇവര്‍ വാര്‍ത്താ അവതാരകര്‍ ആവുക
മലയാളത്തിലെ ആദ്യകാല സ്വകാര്യ ടിവി ചാനലുകളിലൊന്നായ ജീവന്‍ ടിവിയാണ് ഇതിന് തുടക്കമിടുന്നത്. സ്വീറ്റിയും, ആയിഷയുമാണ് വാര്‍ത്താ അവതാരകരായി എത്തിയത്. പരിപാടിയുടെ പ്രൊഡിസ്യൂര്‍ സുബിത സുകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൗഹൃദസംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നയമാണ് സംസ്ഥാന സര്‍്ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സ്വകാര്യമേഖലയിലും നിരവധി തൊഴിലവസരങ്ങള്‍ ഇവരെ തേടിയെത്തുന്നു