തലശ്ശേരി ന​ഗരത്തിൽ വൻ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: തലശേരി നഗരത്തില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന്​ മണിയോടെയാണ്​ ഒ.വി റോഡില്‍ പഴയ സ്റ്റാന്‍റിലെ പരവതാനി എന്ന കടയില്‍ തീപിടുത്തമുണ്ടായത്. തലശേരി ,പാനൂര്‍, കൂത്ത്പറമ്ബ് ,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ്​ യൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

കിടക്കകളും ചൂടിപ്പായയും ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന മൊത്തവ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത്​ കണ്ടതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം എത്തിയ തലശേരി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണക്കാന്‍ ആരംഭിച്ചത്. തീ നിയന്ത്രണ വിധേയമാവാതെ വന്നതോടെ പാനൂര്‍, കൂത്ത​ുപറമ്ബ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. വൈകുന്നേരം നാല്​ മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്.

തീപിടുത്തം ഉണ്ടായതറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടു പെട്ടു. സ്ഥാപനത്തിലെ സാധന സാമഗ്രികളെല്ലാം കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com