മരണകാരണം തലയ്‌ക്കേറ്റ അടി; മാണിക് റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശക്തമായ അടിയേറ്റത് മൂലം തലച്ചോറിലെ രക്തയോട്ടം നിലച്ചിരുന്നു. ചില ഭാഗത്ത് നീരുമുണ്ടായിരുന്നു
മരണകാരണം തലയ്‌ക്കേറ്റ അടി; മാണിക് റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം; കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊല്ലത്ത് നാട്ടുകാര്‍ തല്ലിക്കൊന്ന മാണിക് റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ക്ഷതമാണ് മാണിക് റോയിയുടെ മരണത്തിന് കാരണമായത്. ഗുരുതര പരുക്കേറ്റിട്ടും മതിയായ ചികിത്സ മാണിക് റോയിക്ക് കിട്ടിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍്ട്ടില്‍ പറയുന്നു. 

ശക്തമായ അടിയേറ്റത് മൂലം തലച്ചോറിലെ രക്തയോട്ടം നിലച്ചിരുന്നു. ചില ഭാഗത്ത് നീരുമുണ്ടായിരുന്നു. നാലംഗ സംഘത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മാണിക് റോയി കൊല്ലപ്പെട്ടതെന്ന ആരോപണം റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്. 

ജൂണ്‍ 24 നാണ് നിര്‍മാണ തൊഴിലാളിയായ മാണിക് റോയ്(50) നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. . വില കൊടുത്ത് വാങ്ങിയ കോഴിയെ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കേസിലെ പ്രതിയായ ശശിധരക്കുറുപ്പിന്റെ വീടിന് മുന്നിലിട്ടായിരുന്നു മര്‍ദ്ദിച്ചത്. കോഴിയെ വിറ്റവര്‍ വന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. ചോരയൊലിച്ച നിലയിലായ മണിക് റോയിയെ അന്ന് ബന്ധുക്കള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ മാണിക് റോയിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ 15 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആസിഫ്, അക്രമി സംഘത്തിലെ അംഗം ശശിധരക്കുറുപ്പ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പങ്കുള്ള ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com