മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന് നേരെ കത്തിവീശി, കണ്ണിന് പരിക്ക്;  ഫ്രറ്റേണിറ്റിക്കാര്‍ എന്ന് എസ്എഫ്ഐ 

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ ഫ്രറ്റേണിറ്റിക്കാര്‍ ആക്രമിച്ചു
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന് നേരെ കത്തിവീശി, കണ്ണിന് പരിക്ക്;  ഫ്രറ്റേണിറ്റിക്കാര്‍ എന്ന് എസ്എഫ്ഐ 

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ ഫ്രറ്റേണിറ്റിക്കാര്‍ ആക്രമിച്ചു.ആനന്ദ് എന്ന  വിദ്യാര്‍ഥിയെയാണ്‌ ആക്രമിച്ചത്. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.

കുറച്ച് കണക്കൂതീര്‍ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ കത്തി വീശുകയായിരുന്നു. അരൂക്കുറ്റി വടുതലയില്‍ കല്യാണ വീട്ടില്‍ വച്ചാണ് സംഭവം.പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിവരാണ്‌ മര്‍ദ്ദിച്ചതെന്ന് എസ്എഫ്‌ഐ എറണാകുളം ഏരിയ സെക്രട്ടറി ആര്‍ഷോ പറഞ്ഞു.

മഹാരാജാസിലെ ഫ്രറ്റേണിറ്റി  മൂവ്‌മെന്റ്‌ പ്രവര്‍ത്തകനായ  ഇഷാക്കിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

ആഴ്ചകൾക്ക് മുൻപാണ് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യൂ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com