'അറിഞ്ഞിരുന്നില്ല ഞാന്‍ പോലീസുകാര്‍ക്കിത്ര അറിവുണ്ടെന്ന സത്യം'; ഉത്തരക്കടലാസിലെ കവിത കണ്ട് പൊലീസുകാര്‍ വരെ കരഞ്ഞുപോയി

പിഎഎസ് സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്കൊപ്പം കവിതയും എഴുതിവെച്ചത്
'അറിഞ്ഞിരുന്നില്ല ഞാന്‍ പോലീസുകാര്‍ക്കിത്ര അറിവുണ്ടെന്ന സത്യം'; ഉത്തരക്കടലാസിലെ കവിത കണ്ട് പൊലീസുകാര്‍ വരെ കരഞ്ഞുപോയി

ടീച്ചര്‍മാരുടെ സഹതാപം വാങ്ങി ജയിക്കാന്‍ പരീക്ഷ പേപ്പറില്‍ ജയിപ്പിക്കണേ എന്ന അപേക്ഷയുമായി എത്തുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അതൊക്കെ പിള്ളേരുടെ കുട്ടിക്കളിയായി നമുക്ക് കാണാം. ഇവിടെ പൊലീസ് പരീക്ഷ എഴുതാന്‍ വന്ന ഒരു മത്സരാര്‍ത്ഥി പൊലീസുകാര്‍ക്ക് എഴുതിക്കൊടുത്തത് നല്ല അസ്സല് കവിതയാണ്.  ട്രോളുകള്‍ കൊണ്ട് അടുത്തിടെ കൈയടി വാങ്ങിയ കേരള പൊലീസിന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് കവിത പുറത്തുവിട്ടത്. 

പിഎഎസ് സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്കൊപ്പം കവിതയും എഴുതിവെച്ചത്. എഴുതിയ ആളെ മെന്‍ഷന്‍ ചെയ്യണം എന്നു പറഞ്ഞാണ് പോലീസുകാര്‍ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കണ്ട് ആരും കവിത എഴുതി അയക്കരുതെന്ന അറിയിപ്പും ഇതിനൊപ്പം പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. കവിതയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്രയും മികച്ച കവിയെ പൊലീസില്‍ എടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

കവിത വായിക്കാം

പി.എസ് .സി. കവിത..

മിഴികള്‍ നിറയുന്നു 
കൈകള്‍ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു 
അറിഞ്ഞിരുന്നില്ല ഞാന്‍ 
പോലീസുകാര്‍ക്കിത്ര 
അറിവുണ്ടെന്ന സത്യമേതും 
ചോദ്യക്കടലാസു കൈകളില്‍ 
തന്നൊരു സാറിനും ശത്രുവിന്‍ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ 
ഞാന്‍ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം 
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു 
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോല്‍
'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com