എല്‍ഡിഎഫിലേക്ക് ഇല്ല; കേരളാ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞടുപ്പോടെ ഇല്ലാതാകും: പിസി ജോര്‍ജ്ജ്

തന്നെ എല്‍ഡിഎഫിലേക്കായി ആരും ക്ഷണിച്ചിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞടുപ്പോടെ കേരളാ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിസി ജോര്‍ജ്ജ്
എല്‍ഡിഎഫിലേക്ക് ഇല്ല; കേരളാ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞടുപ്പോടെ ഇല്ലാതാകും: പിസി ജോര്‍ജ്ജ്

കോട്ടയം: താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പിസി ജോര്‍ജ്ജ്. സ്‌കറിയാ തോമസിന്റെയും ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ലയിക്കുമ്പോള്‍ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയും അതിന്റെ ഭാഗമാകുമെന്നും എല്‍ഡിഎഫില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ഇതിന്  പിന്നാലെയാണ് എല്‍ഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്ജ് രംഗത്തെത്തിയത്.

തന്നെ എല്‍ഡിഎഫിലേക്കായി ആരും ക്ഷണിച്ചിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞടുപ്പോടെ കേരളാ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com