കൃഷി ഓഫീസര്‍മാര്‍ ഫയലില്‍ നിന്നു വയലിലേക്ക് ഇറങ്ങണം; കര്‍ഷകന്റെ അഭിപ്രായത്തിന് മുന്‍ഗണനയെന്നും വി എസ്  സുനില്‍ കുമാര്‍

കൃഷി ഓഫീസര്‍മാര്‍ ഫയലില്‍ നിന്നു വയലിലേക്ക് ഇറങ്ങണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍
കൃഷി ഓഫീസര്‍മാര്‍ ഫയലില്‍ നിന്നു വയലിലേക്ക് ഇറങ്ങണം; കര്‍ഷകന്റെ അഭിപ്രായത്തിന് മുന്‍ഗണനയെന്നും വി എസ്  സുനില്‍ കുമാര്‍

ചെങ്ങന്നൂര്‍: കൃഷി ഓഫിസര്‍മാര്‍ ഫയലില്‍ നിന്നു വയലിലേക്ക് ഇറങ്ങണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.കൃഷി വകുപ്പ് പദ്ധതികള്‍ താഴേത്തട്ടില്‍ എത്തിക്കാനും കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കാനുമാണു സംസ്ഥാനത്തൊട്ടാകെ വാര്‍ഡ്തല കര്‍ഷകസഭകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷക സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ചില പദ്ധതികള്‍ കര്‍ഷകന്‍ അറിയാറില്ല. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കാര്‍ഷിക ശാസ്ത്രജ്ഞരുടെയും തീരുമാനങ്ങളേക്കാള്‍ സര്‍ക്കാരിനു വേണ്ടതു യഥാര്‍ഥ കര്‍ഷകന്റെ അഭിപ്രായമാണ്. ഈ മാസം 31നു മുന്‍പായി 19,258 സഭകള്‍ ചേരും  മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com