ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയവരുടെ വീട്ടില്‍ നിന്ന് മുപ്പത് പവന്‍ കവര്‍ന്നു; കമിതാക്കള്‍ പിടിയില്‍

കനത്ത മഴയെത്തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടുകാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കമിതാക്കളെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയവരുടെ വീട്ടില്‍ നിന്ന് മുപ്പത് പവന്‍ കവര്‍ന്നു; കമിതാക്കള്‍ പിടിയില്‍

കോഴഞ്ചേരി: കനത്ത മഴയെത്തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടുകാരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കമിതാക്കളെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. ആറാട്ടുപുഴ കാവുംമുക്കത്ത് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മാത്യുവിന്റെ വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാമ്പാടി സ്വദേശിനി ബിനിജ (33), ഇവരുടെ കാമുകന്‍ ആറന്മുള കോട്ടയ്ക്കകം ആഞ്ഞിലിമൂട്ടില്‍ റിജു വര്‍ഗീസ്(37) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വീടിന്റെ താഴത്തെ നിലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാത്യുവും ഭാര്യയും ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റിയിരുന്നു. മുപ്പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടിലെ സുരക്ഷിതസ്ഥലത്തുവെച്ച് ക്യാമ്പിലേക്ക് 16ന് പോയ ഇവര്‍ 19ന് വീട്ടില്‍ മടങ്ങിയെത്തി. അടുത്ത ദിവസം ആഭരണം വെച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണംനടന്ന വിവരം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് മാത്യു 20ന് ആറന്മുള പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗത്തെ ജനാലയുടെ അഴി അറുത്തനിലയില്‍ കണ്ടെത്തി. സംശയം തോന്നിയ പൊലീസ് ബിനിജയെ ചോദ്യം ചെയ്തു. ബിനിജയില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വീടെടുത്ത് നല്‍കിയ റിജുവിനെയും കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും അറസ്റ്റുചെയ്തു.

ബിനിജ താമസിക്കുന്നിടത്തെ സ്ഥിരം സന്ദര്‍ശകനാണ് റിജു. വിദേശത്ത് ജോലിചെയ്യുന്ന കോടുകുളഞ്ഞി സ്വദേശിയുടെ ഭാര്യയായ ബിനിജ കോട്ടയ്ക്കകത്ത് വാടകയ്ക്ക് താമസിക്കുമ്പോഴാണ് ഓട്ടോ ഡ്രൈവറായിരുന്ന റിജുവുമായി സൗഹൃദത്തിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com