'ആറു പവനല്ല, അതില്‍ക്കൂടുതല്‍ എടുത്തിട്ടുണ്ട് ഞങ്ങള്‍'; പൊലീസിനെയും വീട്ടുകാരെയും അമ്പരപ്പിച്ച് 'സത്യസന്ധരായ' കള്ളന്മാര്‍

കള്ളന്‍മാരുടെ ഏറ്റുപറച്ചില്‍ കേട്ട പരാതിക്കാര്‍ ഞെട്ടി. മോഷ്ടിച്ച സ്വര്‍ണത്തിന്റെ കണക്ക് വീട്ടുകാരെക്കാള്‍ കൃത്യമായി പൊലീസിനോട് കള്ളന്‍മാര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 
'ആറു പവനല്ല, അതില്‍ക്കൂടുതല്‍ എടുത്തിട്ടുണ്ട് ഞങ്ങള്‍'; പൊലീസിനെയും വീട്ടുകാരെയും അമ്പരപ്പിച്ച് 'സത്യസന്ധരായ' കള്ളന്മാര്‍

ആലുവ: സത്യസന്ധനായ കള്ളന്മാര്‍ എന്ന് കേട്ടാല്‍ ഞെട്ടാന്‍ നില്‍ക്കണ്ട.തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ നസറുദ്ദീന്‍ ഷായും സംഘവുമാണ് ആ വിശേഷണത്തിന് ഉടമകള്‍. ബീമാപ്പള്ളിക്കടുത്ത് മോഷണം നടത്തിയ കേസില്‍ പൊലീസ് പിടിച്ചപ്പോഴാണ് ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നടത്തിയ മോഷണത്തിന്റെയും ചുരുളഴിഞ്ഞത്. 

തോട്ടയ്ക്കാട്ടുകരയിലുള്ള റിട്ടയേര്‍ഡ് ആര്‍ ടി ഒയുടെ വീട് കുത്തിത്തുരന്ന് സ്വര്‍ണം മോഷ്ടിച്ചുവെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. ആലുവ പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ സംഭവം സത്യമാണ്. പക്ഷേ വീട്ടുകാരുടെ പരാതി ആറുപവന്‍ സ്വര്‍ണം മോഷണം പോയി എന്നായിരുന്നു. കള്ളന്‍മാര്‍ പറയുന്നത് അതിലും കൂടുതല്‍ സ്വര്‍ണം അവിടെ നിന്നും കിട്ടിയെന്നും. വെറുതേ പറയുക മാത്രമല്ല, വിറ്റ സ്ഥാപനങ്ങളുടെ വിലാസവും ഇവര്‍ പൊലീസില്‍ നല്‍കി. കൊട്ടിയത്തും നെടുമങ്ങാടുമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ തിരച്ചിലില്‍ തൊണ്ടിമുതല്‍ കണ്ടെടുക്കുകയും ചെയ്തു. അപ്പോഴാണ് വീട്ടില്‍ ഇത്രയും സ്വര്‍ണം സൂക്ഷിച്ചിരുന്നുവെന്ന വിവരം വീട്ടുകാര്‍ തന്നെ ഓര്‍ക്കുന്നത്.

ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശിയായ ബാബു പൊന്നാത്തിന്റെ വീട്ടില്‍ ജൂണ്‍ 24 നാണ് മോഷണം നടന്നത്.യുഎസിലേക്ക് പോകുന്ന തിരക്കിലായതിനാല്‍ ഇവര്‍ കുടുംബമായി ബംഗളുരുവിലായിരുന്നു. തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com