സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞ് കൊന്ന സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ലോറി സമരത്തിനിടെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞ് കൊന്ന സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കൊച്ചി: ലോറി സമരത്തിനിടെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. അധികൃതര്‍ക്ക് നോട്ടീസയച്ചു. മുബാറക് ബാഷയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ച് പാലക്കാട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. 

ബാഷയുടെ ആശ്രിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദവിവരം ജില്ലാ കളക്ടര്‍ അറിയിക്കണം. റിപ്പോര്‍ട്ടുകള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണം. കേസ് പാലക്കാട് സിറ്റിംഗില്‍ പരിഗണിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

ചരക്ക് ലോറികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെ കഞ്ചിക്കോട്ടുണ്ടായ കല്ലേറില്‍ ക്ലീനറായ കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക്ക് ബാഷ(29) മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിന് സമീപത്തായിരുന്നു സംഭവം. 

കോയമ്പത്തൂര്‍ മേട്ടുപ്പാളയത്ത് നിന്ന് ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്നാണ് സൂചന. ബാഷയുടെ നെഞ്ചിലാണ് കല്ല് പതിച്ചത്. ഉടന്‍ കഞ്ചിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com