കൊച്ചി: കുമ്പസാര രഹസ്യം മുതലെടുത്ത് യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസിലെ രണ്ടാംപ്രതി ഫാ. ജോബ് മാത്യുവിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജോബിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
.
ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഇരയേയും ബന്ധുക്കളെയും സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. കേസില്‍ ആദ്യം കീഴടങ്ങിയ പ്രതിയാണ് ജോബ് മാത്യു.
കേസിലെ മറ്റൊരു പ്രതിയായ ഫാ. ജോണ്‍സണ്‍ വി.മാത്യുവിന് കഴിഞ്ഞ ദിവസം ജാമ്യം വഭിച്ചിരുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഫാ. എബ്രഹാം വര്‍ഗീസാണ് കേസില്‍ ഒന്നാംപ്രതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ