വിളക്കണയ്ക്കാമോ? ബില്‍ ഞങ്ങള്‍ അടയ്ക്കാമെന്ന് സ്‌കൂള്‍ 

വിളക്കണച്ചും, വൈദ്യുതി പാഴാക്കാതെ ഉപയോഗിച്ചും വൈദ്യുതി ചിലവ് കുറയ്ക്കാമോ എന്നാണ് വിദ്യാര്‍ഥികളോട് സ്‌കൂള്‍ ചോദിക്കുന്നത്
വിളക്കണയ്ക്കാമോ? ബില്‍ ഞങ്ങള്‍ അടയ്ക്കാമെന്ന് സ്‌കൂള്‍ 

മലപ്പുറം ജില്ലയിലെ ജിഎം യുപി സ്‌കൂള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഓഫര്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ വൈദ്യുതി ബില്‍ ഞങ്ങള്‍ അടയ്ക്കാമെന്ന്. കാരണം എന്താണെന്നല്ലേ? വൈദ്യുതി ഉപയോഗം കുറയ്ക്കണം, അത്ര തന്നെ...

വിളക്കണച്ചും, വൈദ്യുതി പാഴാക്കാതെ ഉപയോഗിച്ചും വൈദ്യുതി ചിലവ് കുറയ്ക്കാമോ എന്നാണ് വിദ്യാര്‍ഥികളോട് സ്‌കൂള്‍ ചോദിക്കുന്നത്. അങ്ങിനെ കുറച്ചാല്‍ അവരുടെ വൈദ്യുതി ബില്‍ സ്‌കൂള്‍ അടയ്ക്കും. 

വൈദ്യുതി ചിലവ് തുടര്‍ച്ചയായി മൂന്ന് വട്ടം കുറയ്ക്കുന്ന വീട്ടുകാര്‍ക്കാണ് സ്‌കൂളിന്റെ ഓഫര്‍. എല്‍ഇഡി ബള്‍ബുകള്‍ക്ക് നല്ല വിലയുണ്ടായിരുന്ന സമയത്ത് സ്‌കൂളില്‍ തന്നെ ഇത് നിര്‍മിക്കാന്‍ തുടങ്ങി. ക്ലാസ് അടിസ്ഥാനത്തിലെ ലീഡര്‍മാരാണ് വീടുകളിലെ വൈദ്യുതി ബില്ല് ശേഖരിച്ചു നല്‍കുന്നത്. 

ഇതില്‍ നിന്നും മൂന്ന് തവണ തുടര്‍ച്ചയായി ബില്‍ കുറച്ചവരെ കണ്ടെത്തും. പിടിഎ ഇവരുടെ വൈദ്യുതി ബില്‍ അടയ്ക്കും. കുട്ടികളുടെ മനോഭാവത്തില്‍ വലിയ മാറ്റം വരുത്താന്‍ സാധിച്ചതായാണ് സ്‌കൂളിലെ പ്രധാനധ്യാപകന്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com