ശ്രദ്ധിക്കാതെ മെയിന്‍ റോഡിലേക്ക് കയറിയ ഓട്ടോ വില്ലനായി; കെഎസ്ആര്‍ടിസി തല കീഴാല്‍ മറിഞ്ഞു; വൈറലായി വീഡിയോ

അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്
ശ്രദ്ധിക്കാതെ മെയിന്‍ റോഡിലേക്ക് കയറിയ ഓട്ടോ വില്ലനായി; കെഎസ്ആര്‍ടിസി തല കീഴാല്‍ മറിഞ്ഞു; വൈറലായി വീഡിയോ

ങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ തോന്നിയ പോലെ വണ്ടി വളയ്ക്കുന്നവര്‍ എന്ന ചീത്തപ്പേരിന് ഉടമകളാണ് ഓട്ടോക്കാര്‍. കഴിഞ്ഞ ദിവസം കോട്ടയത്തുവെച്ചുണ്ടായ ഒരു അപകടം കാണിച്ചുതരുന്നതും ഇത്തരത്തിലുള്ള അശ്രദ്ധയാണ്. പ്രധാനറോഡിലേക്ക് ശ്രദ്ധിക്കാതെ ഓടിക്കയറിയ ഓട്ടോ കുത്തിമലര്‍ത്തിയത് ആനവണ്ടിയേയാണ്. 

കോട്ടയം നെടുങ്കുഴി സമ്മര്‍ സാന്‍ഡ് ഹോട്ടലിന്റെ എതിര്‍വശത്തായാണ് കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടത്. റോഡിലേക്ക് കയറിയ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരുക്കുകളില്ല. അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com