സമ്പുഷ്ട കേരളം; അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ പദ്ധതിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് കുട്ടികളുടെയും വനിതകളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് സമ്പുഷ്ടകേരളം പദ്ധതി ആവിഷ്‌കരിക്കുന്നു
സമ്പുഷ്ട കേരളം; അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെയും വനിതകളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് സമ്പുഷ്ടകേരളം പദ്ധതി ആവിഷ്‌കരിക്കുന്നു. കുട്ടികളിലും ഗര്‍ഭിണികളിലും സ്ത്രീകളിലും കാണുന്ന  വിളര്‍ച്ച, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വനിത ശിശുവികസനവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി. 

 ആറ് വയസ്സുവരെയുള്ള കാലയളവില്‍  കുട്ടികള്‍ക്കുണ്ടാകുന്ന വളര്‍ച്ചമുരടിപ്പ്, ജനനസമയത്തെ തൂക്കക്കുറവ്, ആറുമാസം മുതല്‍ 59 മാസം വരെയുള്ള സമയത്തെ കുട്ടികളിലെ വിളര്‍ച്ച, പോഷകാഹാരക്കുറവ്, സ്ത്രീകളിലെയും കൗമാരപ്രയാക്കാരായ കുട്ടികളിലെയും വിളര്‍ച്ച, പൊണ്ണത്തടി തുടങ്ങിയവ കുറയ്ക്കുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  കേന്ദ്ര, സംസ്ഥാന വിഹിതത്തോടെയാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ പദ്ധതി നടപ്പാക്കും. ശേഷിക്കുന്ന ജില്ലകളില്‍ അടുത്തവര്‍ഷവും. ആരോഗ്യവകുപ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുടെ സഹായത്തോടെയായാണ് പദ്ധതി നടപ്പാക്കുന്നത്.

9000 സ്മാര്‍ട്ട് ഫോണ്‍, വളര്‍ച്ച നിരീക്ഷ ഉപകരണം എന്നിവ ഉപയോഗിച്ചാകും വളര്‍ച്ചനിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുക. പദ്ധതി നടപ്പാക്കുന്നതിന്  സമിതികള്‍ക്കും രൂപം നല്‍കി. ഐസിഡിഎസ് മിഷന്‍ ഗവേണിങ് ബോഡി, മിഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ സമിതികള്‍ പദ്ധതിയുടെ  ഏകോപനത്തിനും നടത്തിപ്പിനുമായും പ്രവര്‍ത്തിക്കും. പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍ രൂപീകരണം അന്തിമഘട്ടത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com