സാധാരണക്കാരുടെ മേല്‍ കുതിര കയറരുത്: പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി

വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സാധാരണക്കാരുടെ മേല്‍ കുതിര കയറരുത്: പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മനുഷ്യാവകാശ ലംഘകരാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പൊലീസാണ്. എന്നാല്‍ അതേ പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഉയര്‍ത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്നു. വേലിതന്നെ വിളവുതിന്നുന്ന അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിനും ഭൂഷണമല്ല. 

സാധാരണക്കാരുടെ മേല്‍ കുതിര കയറരുന്നതാകരുത് പൊലീസ് നയം. അധികാരം പൊലീസിനെ ദുഷിപ്പിക്കരുത്. അമിതാധികാര പ്രയോഗം അന്യായമായ തടങ്കല്‍,മൂന്നാംമുറ തുടങ്ങിയവ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു ഭരണക്രമത്തിന് യോജിച്ചതല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി നമ്മുടെ പൊലീസിനെ പൂര്‍ണമായും ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com