ഇടുക്കി നിറയാന്‍ 10 അടി കൂടി, നീരൊഴുക്ക് ശക്തം; കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി 

ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു
ഇടുക്കി നിറയാന്‍ 10 അടി കൂടി, നീരൊഴുക്ക് ശക്തം; കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ 
കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി.  പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. 

ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. പത്ത് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടാനുളള നീക്കത്തിലാണ് കെഎസ്ഇബി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി ഡാമിന് സമാന്തരമായി നിലക്കൊളളുന്ന ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറയ്ക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com