ഞാന്‍ കുമ്പസരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വനിതാ കമ്മീഷനല്ലെന്ന് ബിജെപി നേതാവ് ജോര്‍ജ്ജ് കുര്യന്‍

കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞത് സ്ത്രീപക്ഷ ചിന്ത അതിര് കടന്നുപോയതുകൊണ്ടായിരിക്കാമെന്നും ജോര്‍ജ്ജ് കുര്യന്‍
ഞാന്‍ കുമ്പസരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വനിതാ കമ്മീഷനല്ലെന്ന് ബിജെപി നേതാവ് ജോര്‍ജ്ജ് കുര്യന്‍

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശത്തിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍. കുമ്പസാരം നിരോധിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് കുമ്പസാരം. ഞാന്‍ കുമ്പസരിക്കണമോ എന്നത് തീരുമാനിക്കുന്നത് ഞാനാണ്. കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞത് സ്ത്രീപക്ഷ ചിന്ത അതിര് കടന്നുപോയതുകൊണ്ടായിരിക്കാമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അച്ഛന്‍മാര്‍ സ്വന്തം മക്കളെ ബലാത്സംഗം ചെയ്യുന്നതായി നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. അതുകൊണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ അച്ഛന്‍ വരാന്‍ പാടില്ലെന്ന് എന്നൊരു നിര്‍ദേശം പോയാലോ. അതുപോലെ അധ്യാപകര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുണ്ട്. ശിക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന് എന്ന് പറയുന്നത് പോലെ ആയിപ്പോയി വനിതാകമ്മീഷന്റെ നിര്‍ദ്ദേശമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. 

ന്യൂനപക്ഷകമ്മീഷനില്‍ ആറ് മതങ്ങളില്‍പ്പെട്ടവരാണ്  ഉള്ളത്. അതില്‍ താന്‍ ക്രിസത്യന്‍മതത്തിന്റെ നോമിനിയാണ്. അതുകൊണ്ട് തനിക്ക് ക്രിസ്ത്യന്‍മതത്തിനെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതിന്റെ പരിധിയില്‍ നിന്ന് പറയുന്നു. ഇങ്ങനെ ഒരു നിര്‍ദേശം നടപ്പാക്കാന്‍ അംഗീകരിക്കില്ല. ഇത് ഭരണാഘടനാ വിരുദ്ധമെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com