പണം നല്‍കാതിരുന്നതുകൊണ്ടല്ല ഫോണ്‍ കൊണ്ടുപോയത്; അപകടത്തില്‍ പരിക്കേറ്റയാളുടെ മൊബൈല്‍ തട്ടിയെടുത്തു എന്ന ആരോപണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു

അപകടത്തില്‍പ്പെട്ടായാളെ ആശുപത്രിയിലെത്തിച്ചതിന് പകരം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്ന ആരോപണത്തിന് എതിരെ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അയോസിയേഷന്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി
പണം നല്‍കാതിരുന്നതുകൊണ്ടല്ല ഫോണ്‍ കൊണ്ടുപോയത്; അപകടത്തില്‍ പരിക്കേറ്റയാളുടെ മൊബൈല്‍ തട്ടിയെടുത്തു എന്ന ആരോപണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു

ആലുവ: അപകടത്തില്‍പ്പെട്ടായാളെ ആശുപത്രിയിലെത്തിച്ചതിന് പകരം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തുവെന്ന ആരോപണത്തിന് എതിരെ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അയോസിയേഷന്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേയാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് അങ്കമാലി ടെല്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ട്രക്കിടിച്ച് ഇരുകാലുകളും തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളുടെ മൊബൈല്‍ ഫോണ്‍ ആംബുലന്‍സ് ഡ്രൈവര്‍ തട്ടിയെടുത്തു എന്നായിരുന്നു വാര്‍ത്ത. 

വാഹനാപകട  സ്ഥലത്ത് പാഞ്ഞെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് പരിക്കേറ്റ ഭോപ്പാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിനെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റയാളുടെ സുഹൃത്തുകളും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കയ്യില്‍ പണമില്ലാത്തതിനാല്‍ വാടക വാങ്ങാതെ തിരിച്ചുപോന്നു. തിരികെ അങ്കമാലിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ വിളിച്ച് ജാവിക്കിന്റെ മൊബൈല്‍ ആംബുലന്‍സില്‍ വീണിട്ടുണ്ടെന്നു പറഞ്ഞത്. വാഹനം പരിശോധിച്ചപ്പോള്‍ ഫോണ്‍ കണ്ടെത്തി. വിവരം ആശുപത്രിയിലും അങ്കമാലി ഫയര്‍ സ്റ്റേഷനിലും അറിയിച്ചു. 

ഉച്ചയോടെ ഫോണ്‍ ആവശ്യപ്പെട്ട് തിരുവല്ല സ്വദേശികളായ രണ്ടുപേര്‍ വിനോദിനെ സമീപിച്ചു. സംശയം തോന്നിയതിനാല്‍ ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല. നിര്‍ബന്ധിച്ചപ്പോള്‍ അങ്കമാലി ഫയര്‍ ഫോഴ്‌സിലും ഹൈവെ പൊലീസിലും അറിയച്ച ശേഷമാണ് കൈമാറിയത്. എന്നാല്‍ ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കപ്പെട്ടത്. ജീവന്‍പണയംവെച്ച് പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും വിനോദും അസോസിയേഷന്‍ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com