മുല്ലപ്പെരിയാറില്‍ വീണ്ടും ഭീതി നിറയുന്നു, മലയാളികളുടെ സുരക്ഷ ഞങ്ങളുടെ വിഷയമല്ലെന്ന് തമിഴ്‌നാട് 

131 അടിയിലേക്ക് ജലനിരപ്പ് എത്തിയപ്പോള്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് കേരളം ആവശ്യപ്പെട്ടുവെങ്കിലും തമിഴ്‌നാട് അതിന് തയ്യാറായില്ല
മുല്ലപ്പെരിയാറില്‍ വീണ്ടും ഭീതി നിറയുന്നു, മലയാളികളുടെ സുരക്ഷ ഞങ്ങളുടെ വിഷയമല്ലെന്ന് തമിഴ്‌നാട് 

കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും ഭീതി നിറയുന്നു. ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന വാര്‍ത്തയ്‌ക്കൊപ്പം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു എന്നതാണ് താഴ് വാരത്ത് താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കുന്നത്. 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇപ്പോല്‍ 136 അടിയിലേക്ക് എത്തി. 131 അടിയിലേക്ക് ജലനിരപ്പ് എത്തിയപ്പോള്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് കേരളം ആവശ്യപ്പെട്ടുവെങ്കിലും തമിഴ്‌നാട് അതിന് തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ജലനിരപ്പ് 111 അടി മാത്രമായിരുന്നു. 

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് മുന്നോടിയായി സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.രാജേഷിന്റെ നേതൃത്വത്തില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇവിടെ വെച്ചാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തങ്ങളുടെ വിഷയം അല്ലെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 

നിലവില്‍ ഇടുക്കി അണക്കെട്ടും നിറഞ്ഞു നില്‍ക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതിനിടയില്‍ മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അവിടെ  നിന്നുള്ള ജലം ഒഴുകി ഇടുക്കി ഡാമിലേക്കെത്തും. ഇതോടെ ഇടുക്കി ഡാം കവിഞ്ഞൊഴുകും. ഇത് ഡാമിന്റെ ബലം ക്ഷയിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com