കാണാതായ പെണ്‍കുട്ടിയുമായി മടങ്ങിയ പൊലീസ് സംഘം അപകടത്തില്‍പ്പെട്ടു, യുവതി ഉള്‍പ്പെടെ മൂന്ന് മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th July 2018 07:32 AM |
Last Updated: 27th July 2018 08:21 AM | A+A A- |

അമ്പലപ്പുഴ: കരൂരില്‍ പൊലീസ് വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി
കൂട്ടിയിടിച്ച് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ തിരികെ കൊണ്ടു വരുമ്പോഴായിരുന്നു അപകടം.
കൊട്ടിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല, ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്, ഹസീന എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഹസീനയെ കണ്ടെത്തിയെന്ന വിവരം അങ്കമാലി പൊലീസ് കൊട്ടിയം പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പോയതായിരുന്നു പൊലീസ് സംഘം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.