ശബരിമല സ്ത്രീ പ്രവേശനം: ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദു പാര്‍ലമെന്റ്
By സമകാലികമലയാളം ഡെസ്‌ക് | Published: 27th July 2018 08:36 AM |
Last Updated: 27th July 2018 08:36 AM | A+A A- |

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ ജെല്ലിക്കെട്ട് സമര മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷണണ്‍. ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുത്. സ്ത്രീപുരുഷ സമത്വം മാറ്റുരയ്ക്കാനുള്ള വേദിയല്ല ശബരിമലയെന്നും ഹിന്ദു പാര്‍ലമെന്റിന് വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രയാര്‍ ഗോപാലകൃഷണന്‍ പറഞ്ഞു.
ശബരിമലയിലേത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ക്ഷേത്രമാണെന്നും അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ചിലരുടെ പ്രവര്‍ത്തിയാണ് ഇതെന്നും ഹിന്ദു പാര്‍ലമെന്റ് ആരോപിച്ചു. സമരത്തെക്കുറിച്ച് 31ന് പന്തളം കൊട്ടാരത്തില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.