എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ആഭ്യന്തര വകുപ്പിന്റെ ത്രിതല അന്വേഷണം

സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐഎസ്‌ഐടി), സംസ്ഥാന ഇന്റലിജന്‍സ്, ലോക്കല്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം 
എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ആഭ്യന്തര വകുപ്പിന്റെ ത്രിതല അന്വേഷണം

തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്കെതിരെ ആഭ്യന്തരവകുപ്പിന്റെ ത്രിതല അന്വേഷണം. സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐഎസ്‌ഐടി), സംസ്ഥാന ഇന്റലിജന്‍സ്, ലോക്കല്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ജൂലായ് 31നകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിരിക്കുന്നത്.

നിരോധിത സംഘടനയായ സിമിയുടെ പഴയകാല പ്രവര്‍ത്തകര്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന സംഘടനകളെക്കുറിച്ചും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണമുണ്ടാവും.

പഴയ സിമിപ്രവര്‍ത്തകരായ 35 പേര്‍ കോഴിക്കോട് ജില്ലയില്‍ ഇപ്പോഴും സജീവമാണെന്നും ഇവരില്‍ മലപ്പുറത്തും കോഴിക്കോട്ടുമുള്ളവരാണ് ഭൂരിഭാഗവുമെന്നുമാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തൊട്ടാകെ സജീവമായ 130 പേരില്‍ ഭൂരിഭാഗവും പോപ്പുലര്‍ഫ്രണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

എസ്ഡിപിഐയുടെ തലപ്പത്തുള്ള നാലുപേര്‍ സിമിയുടെ പഴയനേതാക്കളാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ കേഡര്‍ അംഗങ്ങളായി സംസ്ഥാനത്ത് ഏകദേശം 25,000 പേര്‍ സജീവമായുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അത്രതന്നെ അംഗങ്ങള്‍ ഗള്‍ഫിലുമുണ്ട്. കൂടുതല്‍ പേര്‍ സൗദി അറേബ്യയിലാണ്. ഇവരില്‍നിന്ന് സ്ഥിരമായി സംഘടന നിശ്ചിത മാസവരി ഈടാക്കുന്നുമുണ്ട്.

കോഴിക്കോട് നഗരത്തില്‍ ഒരുമാസത്തിനുള്ളില്‍ ഇരുസംഘടനകളുമായി ബന്ധപ്പെട്ട് പൊലീസ് 30 റെയ്ഡുകള്‍ നടത്തി. വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 34 മുന്‍കരുതല്‍ അറസ്റ്റുകളുമുണ്ടായി. പ്രകടനവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. പാര്‍ട്ടി ഓഫീസുകളുള്‍പ്പെടെ 116 സ്ഥാപനങ്ങള്‍ പരിശോധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com