കുട്ടനാട്ടില്‍ വെള്ളം ഇറങ്ങുന്നില്ല, സമുദ്ര ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നു

കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കാര്യമായ വെള്ളം ഇറങ്ങിയിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്
കുട്ടനാട്ടില്‍ വെള്ളം ഇറങ്ങുന്നില്ല, സമുദ്ര ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നു

ആലപ്പുഴ: ദുരിത പെയ്ത്ത് വിട്ടൊഴിഞ്ഞുവെങ്കിലും കുട്ടനാട്ടിലെ പ്രളയക്കെടുതികള്‍ അവസാനിക്കാതെ തുടരുകയാണ്. സമുദ്ര ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതാണ് കുട്ടനാടിന്റെ ദുരിതം നീട്ടുക്കൊണ്ടു പോകുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കാര്യമായ വെള്ളം ഇറങ്ങിയിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. 

അറബി കടലിലെ ഉയര്‍ന്ന ജലനിരപ്പിനെ തുടര്‍ന്ന് കടലിലേക്കുള്ള ഒഴുക്ക് ശക്തമല്ല. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവിടങ്ങളിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ്. തോട്ടപ്പള്ളി പൊളിയിലും നീരൊഴുക്ക് നിലച്ച അവസ്ഥയാണ്. ഇവിടെ മണല്‍ അടിഞ്ഞു കൂടിയിരിക്കുന്നതും നീരൊഴുക്കിന് തടസം സൃഷ്ടിക്കുന്നു. 

എന്നാല്‍ മണല്‍തിട്ട നീക്കിയാല്‍ കടല്‍ ജലം കനാലിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ വീണ്ടും ശക്തമായാല്‍ കുട്ടനാട് വീണ്ടും വെള്ളപ്പൊക്കത്തിന്റെ പിടിയിലേക്ക് വീഴുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com